ഓവുചാലുകളുടെ നവീകരണം ഇന്ന്

Friday 23 November 2018 10:43 pm IST

 

മട്ടന്നൂര്‍: കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ടൗണില്‍ ഓവുചാലുകളുടെ പ്രവര്‍ത്തി തുടങ്ങി. മട്ടന്നൂര്‍ തലശ്ശേരി റോഡിലാണ് നിര്‍മ്മാണം നടക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പേ നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഓവുചാലുകളുടെ നിര്‍മ്മാണം നടക്കാത്തതിനാല്‍ നഗരത്തില്‍ കടുത്ത ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്. തലശ്ശേരി വളവുപാറ റോഡിന്റെ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെങ്കിലും മട്ടന്നൂര്‍ നഗരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ല. മട്ടന്നൂര്‍ നഗരമുള്‍പ്പെടെ വീതികൂട്ടി നവീകരിക്കാനുണ്ടെങ്കിലും ഇത് പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. കളറോഡ് മുതല്‍ വളവുപാറവരെയുള്ള റോഡ് പ്രവര്‍ത്തി അവസാനഘട്ടത്തിലാണെങ്കിലും കളറോഡ് മുതല്‍ തലശ്ശേരിവരെയുള്ള പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.