ശുചിത്വമുള്ള വിദ്യാലയങ്ങള്‍ക്ക് മൊകേരിയുടെ ആദരം

Friday 23 November 2018 10:44 pm IST

 

കണ്ണൂര്‍: ക്ലാസ് റൂം -പരിസര ശുചിത്വ വിലയിരുത്തലില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും മൊകേരി ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങള്‍ നല്‍കി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അനൂപ് ഉദ്ഘാടനം ചെയ്തു. സ്വച്ഛത ഹി സേവയുടെ ഭാഗമായാണ് മൊകേരി പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കിയത്. 

പഞ്ചായത്തിലെ 18 അംഗന്‍വാടികളില്‍ മികച്ച ശുചിത്വ അംഗന്‍വാടിയായി അഞ്ചാം വാര്‍ഡിലെ വള്ള്യായി അംഗന്‍വാടിയും രണ്ടാമതായി മൂന്നാം വാര്‍ഡിലെ വള്യായി നോര്‍ത്ത് അംഗന്‍വാടിയെയും തിരഞ്ഞെടുത്തു.

പഞ്ചായത്ത് പരിധിയിലെ എട്ട് എല്‍പി സ്‌കൂളുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് വാഗ്ദേവി വിലാസം എല്‍പിഎസ് ഒന്നാം സ്ഥാനവും ജിഎല്‍പി സ്‌കൂള്‍ കൂരാറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി സ്‌കൂളുകളില്‍ വള്യായി യുപി സ്‌കൂള്‍ ഒന്നാം സ്ഥാനവും ഈസ്റ്റ് വള്യായി യുപിഎസ് രണ്ടാം സ്ഥാനവും നേടി. 

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വിമല അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി.ഷൈനി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.വത്സന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.കെ.കനകം, അബൂബക്കര്‍ ഹാജി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ജയപ്രസാദ് മാസ്റ്റര്‍, വിഇഒ സമീര്‍ കല്ലിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി പി.പി.സജിത, അസി സെക്രട്ടറി വി.ലസിത തുടങ്ങിയവര്‍ സംസാരിച്ചു 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.