സോണിയുടെ പുതിയ വീഡിയോ കാമറ വിപണിയില്‍

Saturday 24 November 2018 2:08 am IST

കൊച്ചി: പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരുടെ സാധ്യതകള്‍ വിപുലമാക്കി സോണി പുതിയ ഹാന്‍ഡ് ഹെല്‍ഡ് കാം കോര്‍ഡര്‍ എച്ച്എക്‌സ്ആര്‍എന്‍എക്‌സ് 200 അവതരിപ്പിച്ചു. 1.0 ടൈപ്പ് എക്‌സ്‌മോര്‍ ആര്‍സി മോസ് ഇമേജ് സെന്‍സര്‍, വിവാഹ വേളകളില്‍ നാല് കെ ഇമേജുകള്‍ ഒപ്പിയെടുക്കുന്ന സ്‌പെഷ്യല്‍ കളര്‍ ട്യൂണ്‍-അപ് എന്നിവയാണ് പ്രത്യേകത. 

വിശാലമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നത് 29 എംഎം വൈഡ് ത്രീ ആംഗിള്‍ ജി ലെന്‍സ് ആണ്. മാനുവല്‍ ലെന്‍സും ഒപ്പമുണ്ട്. എംസിഎക്‌സ്-500 മള്‍ട്ടി കാമറ ലൈവ് പ്രൊഡ്യൂസര്‍, ആര്‍എം 30 ബിപി റിമോട്ട് കമാന്‍ഡര്‍ എന്നിവ ലൈവ് പരിപാടികള്‍ എച്ച്ഡിയില്‍ സ്ട്രീം ചെയ്യുന്നു. വില 1,60,000 രൂപ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.