തൃശൂര്‍: ഔദ്യോഗിക ചുമതലയിലിരിക്കെ കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം പാര്‍ട്ടി ജാഥ നയിക്കുന്നത് നിയമവിരുദ്ധമെന്ന് പരാതി. കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗമായ കെ.എന്‍.ഉണ്ണിക്കൃഷ്ണനെതിരെയാണ് പരാതി. സിപിഎം തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ജാഥയാണ് ഉണ്ണിക്കൃഷ്ണന് നയിക്കുന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
21 ന് ആരംഭിച്ച ജാഥ 28ന് സമാപിക്കും. ദേവസ്വം ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉണ്ണിക്കൃഷ്ണന്റെ കാലാവധി പൂര്‍ത്തിയായി എന്നാണ് സിപിഎം നല്കുന്ന വിശദീകരണം. എന്നാല്‍ നിലവിലെ ബോര്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നത് 25 നാണ്.
നിയമസഭാംഗങ്ങള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണ് ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നത്. സ്വതന്ത്ര-സ്വയംഭരണ സ്ഥാപനമായ ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ പരസ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് കീഴ്വഴക്കവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: