കള്ളക്കേസുകള്‍: ബിജെപി സംസ്ഥാനതല പ്രക്ഷോഭത്തിലേക്ക്

Saturday 24 November 2018 3:36 am IST

കൊച്ചി: ബിജെപി 24 മുതല്‍ 27 വരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനമാചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുള്‍പ്പെടെ വിശ്വാസികളെ ശബരിമലയില്‍ നിന്ന് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചാണിത്. ബിജെപിക്കെതിരേ സര്‍ക്കാര്‍ പ്രതികാര നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നവംബര്‍ 24 ന് തൃശൂര്‍ എസ്പി: യതീഷ് ചന്ദ്രയുടെ ഓഫീസിലേക്കും കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കും 25 ന് ക്ലിഫ്ഹൗസിലേക്കും ബിജെപി മാര്‍ച്ച് നടത്തും. ഡിസംബര്‍ അഞ്ച് മുതല്‍ പത്ത് വരെ ഭക്തസദസ് സംഘടിപ്പിക്കും ശബരിമലയില്‍ പോലീസ് ഓഫീസര്‍മാര്‍ പിണറായി കിങ്കരന്‍മാരായി അയ്യപ്പവേട്ട നടത്തുകയാണ്. നടവരവ് കുറഞ്ഞതിന്റെ ഉത്തരാവാദിത്വം മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമാണന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു

കോടിയേരിയുമായി പൊതുസംവാദത്തിനു തയാറാണ്. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു മുന്നോട്ട് പോകും, അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.