ബെയര്‍സ്‌റ്റോവിന് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

Saturday 24 November 2018 3:53 am IST

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ജോണി ബെയര്‍സ്‌റ്റോവിന്റെ സെഞ്ചുറിയുടെയും (110) ബെന്‍ സ്‌റ്റോക്ക്‌സിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തു. 23 റണ്‍സുമായി മോയിന്‍ അലി, 13 റണ്‍സെടുത്ത ആദില്‍ റഷീദ് എന്നിവര്‍ ക്രീസില്‍.

ഒരുഘട്ടത്തില്‍ രണ്ടിന് 36 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ബെയര്‍സ്‌റ്റോവും ജോ റൂട്ടും (46) ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 100 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോവും സ്‌റ്റോക്‌സും ചേര്‍ന്ന് 99 റണ്‍സും കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്കുവേണ്ടി ലക്ഷന്‍ സാന്‍ഡകന്‍ നാലും പുഷ്പകുമാര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.