തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കേരളത്തിലെത്തി. തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിലെത്തിയ ദലൈലാമയെ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപൊലീത്ത തുടങ്ങിയവര്‍ സ്വീകരിച്ചു.
ഇന്നു തിരുവനന്തപുരത്തു വിശ്രമിക്കുന്ന ദലൈലാമ നാളെ ശിവഗിരിയിലെത്തും. എണ്‍പതാം തീര്‍ഥാടന സമ്മേളനത്തിന്റെ വിളംബര സന്ദേശ സമ്മേളനം ദലൈലാമ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ കാത്തലിക് സ്റ്റഡീസ് സെന്ററിന്റെ ശതാബ്ദി അഘോഷ പരിപാടിയില്‍ ലാമ പങ്കെടുക്കും.
ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: