മാത്യു ടി. തോമസ് തിങ്കളാഴ്ച രാജിവയ്ക്കും; കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Saturday 24 November 2018 10:41 am IST

കോഴിക്കോട്: മന്ത്രി മാത്യു ടി. തോമസിനെ മാറ്റാന്‍ ജനതാദള്‍-എസ് ദേശീയ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് തിങ്കളാഴ്ച രാജിവയ്ക്കുമെന്നും കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നുമാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

തീരുമാനത്തില്‍ മാത്യു ടി.തോമസിനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. പിളര്‍പ്പൊഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം അംഗീകരിച്ചതെന്നും വൈകാതെ രാജികത്ത് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും മാത്യുടി തോമസും പ്രതികരിച്ചു.

ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ദേശീയ നേതൃത്വം മാത്യൂ ടി.തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. ദേവ ഗൗഡയും ഡാനിഷ് അലിയും സി.കെ.നാണുവും കൃഷ്ണന്‍കുട്ടിയുമായി ബാംഗളുരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മാത്യുടി തോമസിന് പകരം കൃഷ്ണന്‍കുട്ടിയ മന്ത്രിയാക്കണമെന്ന കത്ത് നിയമസഭാകക്ഷി നേതാവായ സി.കെ.നാണുവിനെ ഏല്‍പിക്കുകായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.