കശ്മീര്‍: ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 2773 പോളിംഗ് ബൂത്തുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 918 പോളിംഗ് ബൂത്തുകള്‍ കശ്മീരിലും 1855 പോളിംഗ് ബൂത്തുകള്‍ ജമ്മുവിലുമാണുള്ളത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് വോട്ടെടുപ്പ്.
ഒന്‍പത് ഘട്ടമായാണ് കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 17ന് ആരംഭിച്ച വോട്ടെടുപ്പ് ഡിസംബര്‍ 11ന് അവസാനിക്കും. ആദ്യഘട്ടത്തില്‍ 74.1 ശതമാനവും, രണ്ടാം ഘട്ടത്തില്‍ 71.1 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: