ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ മുന്‍ സ്പെഷ്യല്‍ പോലീസ് ഒാഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബഷറാത് അഹമ്മദ് വാഗയ് എന്ന മുന്‍ പോലീസ് ഓഫീസറെ വെള്ളിയാഴ്ചയാണ് തോക്കുധാരിയായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ കൊന്നശേഷം ഭീകരര്‍ മൃതദേഹം ഉപേക്ഷിച്ച് പോവുകയായിരുന്നു.
വാഗയ്ക്കൊപ്പം രണ്ടു പേരെക്കൂടി അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയെങ്കിലും അവരെ ജീവനോടെ വിട്ടയച്ചു. സഹീദ് അഹമ്മദ് വാഗയ്, റെയാസ് അഹമ്മ്ദ് വാഗയ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച രണ്ടു പേരെ ഭീകരര്‍ ഐഎസ് മാതൃകയില്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ എട്ടോളം പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: