തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച്1 എന്‍1 രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ. കേരളത്തിലേതിനേക്കാള്‍ കൂടുതലും എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തമിഴ്നാട്ടിലാണ്.
മണ്ഡലകാലത്ത് തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ കൂടുതലായി എത്തുന്നതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സന്നിധാനത്തെ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: