കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ സൗത്ത്ഈസ്റ്റേണ്‍ ഖോസ്റ്റ് പ്രവിശ്യയിലെ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ പ്രവേശിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം പള്ളിക്കുള്ളില്‍ ബോംബ് ഒളിപ്പിച്ചിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും സൈനികരാണ്.
നബി ദിന ആഘോഷത്തിനിടെ കാബൂളില്‍ നടത്തിയ സ്ഫോടനത്തില്‍ 55 മുസ്ലിം പണ്ഡിതര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: