കൊച്ചി: ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കണോമിക് ഫോറം 2018 താജ് ഗേറ്റ് വേയില്‍ തുടക്കമായി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജിജി മാമ്മന്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ ലളിത കുമാരമംഗലം, ഫെഡറല്‍ ബാങ്ക് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ജഗദീശന്, കെപിബി നിധി ചെയര്മാന് എ.ആര്. മോഹന്‍, ജന്മഭൂമി എംഡി: എം. രാധാകൃഷ്ണന് പങ്കെടുത്തു. കെപിഎംജി ചെയര്മാന് ജയ കൃഷ്ണന് സ്വാഗതം പറഞ്ഞു.
മണപ്പുറം ഫൈനന്സിയേഴ്സ് ആണ് പ്രധാന സ്പോണ്‍സര്‍മാര്‍. സംസ്ഥാനത്തിന്റെ സമഗ്രമായ വികസന കാഴ്ച്ചപ്പാടുകള്‍ ഫോറത്തില്‍ ഉരുത്തിരിയും. പ്രമുഖ വ്യവസായികള്‍, നയരൂപീകരണ രംഗത്തെ വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് വരെ നടക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കും.നീതി ആയോഗ്, റിസര്‍വ് ബാങ്ക് പ്രതിനിധികളും എക്കണോമിക് ഫോറത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: