സിപി ജോഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റ നോട്ടീസ്

Saturday 24 November 2018 4:30 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ജാതി പറഞ്ഞ് പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് സി.പി. ജോഷിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇതുസംബന്ധിച്ച് ഞായറാഴ്ച രാവിലെ 11 മണിക്കകം മറുപടി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബ്രാഹ്മണര്‍ക്കു മാത്രമാണ് ഹിന്ദുത്വത്തെ കുറിച്ച് പ്രസംഗിക്കാന്‍ അവകാശം ഉള്ളത്. മോദിക്കും ഉമാഭാരതിയും ബ്രാഹ്മണര്‍ അല്ലെന്നുമായിരുന്നു ജോഷിയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന് വിവാദമാവുകയും, ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. 

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഥ്ദ്വാര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയാണ് ജോഷി. ഡിസംബര്‍ 7നാണ് തെരഞ്ഞെടുപ്പ്. 

അതേസമയം ജോഷിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗതെത്തി. പാര്‍ട്ടി നയങ്ങള്‍ക്കെതിരായ പ്രസ്താവനയാണ് ഇതെന്നും, ഇതിനെതിരെ ക്ഷമാപണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.