കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ മന്ത്രി തോമസ് ഐസക്കിന് വിഎച്ച്പി വക്കീല്‍ നോട്ടീസയച്ചു. ശരണമന്ത്ര പ്രതിഷേധത്തെ ആഭാസസമരമെന്നും നാമജപത്തെ തെറിജപമെന്നും അധിക്ഷേപിച്ച മന്ത്രി തോമസ് ഐസക്ക് അയ്യപ്പഭക്തരോട് മാപ്പുപറയണമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു.
തോമസ് ഐസക്കിന്റെ അധിക്ഷേപം അയ്യപ്പ വിശ്വാസികൡ കനത്ത മുറിവാണ് ഏല്‍പ്പിച്ചതെന്നും സുധാകരന് പറഞ്ഞു. ഹൈന്ദവവിശ്വാസികള്ക്കെതിരെ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. അധിക്ഷേപകരമായ നിലപാടിനെതിരെ ഹൈക്കോടതി അഭിഭാഷകന് എസ്.ആര്.കെ.പ്രതാപ് മുഖേന മന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുധാകരന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: