സിഡ്നി: സിഡ്നിയില്‍ ഇന്ന് മഴ പെയ്യരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍. നിര്‍ണായകമായ മൂന്നാം ട്വന്റി 20 മത്സരം നടക്കുന്ന ഇന്നും മഴ കളിച്ചാല്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര നഷ്ടമാകും. മഴ ഇന്ത്യയുടെ വിജയമോഹങ്ങള്‍ ഒടുക്കിയ ആദ്യ മത്സരത്തില്‍ കേവലം നാലു റണ്‍സിന്റെ വിജയം നേടി ആതിഥേയര്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.20 ന് മത്സരം തുടങ്ങും.
തുടര്‍ച്ചയായി ഏഴു പരമ്പര വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് വിജയം നേടിയാലേ ഓസീസുമായുള്ള പരമ്പരയില്‍ സമനില പിടിക്കാനാകൂ. അടുത്തമാസം ആറിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ കളിക്കാനും ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്.
മെല്‍ബണിലെ രണ്ടാം ട്വന്റി 20 യില്‍ ഓസീസിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ വിജയപ്രതീക്ഷ നിലനിര്‍ത്തിയതാണ്. പക്ഷെ മഴ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകളഞ്ഞു.ഇന്ത്യന്‍ ടീമില്‍ കാര്യമായ മറ്റങ്ങളുണ്ടാകാന് സാധ്യതയില്ല.
അതേമസയം ഓസ്ട്രേലിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.സിഡ്നിയില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട് . അതിനാല്‍ കളി നടക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: