ചിറ്റഗോങ്: തയ്ജുള്‍ ഇസ്ലാമിന്റെ ബൗളിങ്ങ് മികവില്‍ ബംഗ്ലാദേശിന് വിജയം. ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ അറുപത്തിനാല് റണ്‍സിന് തോല്‍പ്പിച്ചു.
204 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച വിന്‍ഡീസ് മൂന്നാം ദിനത്തില്‍ ചായ സമയത്ത് 139 റണ്‍സിന് പുറത്തായി. തയ്ജുല്‍ ഇസ്ലാം 33 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തി. ഈ വിജയത്തോടെ ബംഗ്ലാദേശ് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി.
ബംഗ്ലാദേശില്‍ കളിച്ച ഏഴു ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ തോല്‍വിയാണിത്. 43 റണ്‍സ് നേടി ടോപ്പ് സ്കോററായ സുനില്‍ അംബ്രിസാണ് അവസാനം പുറത്തായത്. ഒമ്പതാം വിക്കറ്റില്‍ ജോമല്‍ വാരികാനുമൊത്ത് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്കോര്‍: ബംഗ്ലാദേശ് 324, 125. വെസ്റ്റ് ഇന്‍ഡീസ്: 246, 139.
പ്രതികരിക്കാൻ ഇവിടെ എഴുതുക: