ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ആറ് ഭീകരരും കൊല്ലപ്പെട്ടു. ക്രപ്രാന് ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നതായി രഹസ്യ വിവിരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
അതേസമയം ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സൈനിക വൃത്തങ്ങള്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പിന്നീട് ഒരു ഭീകരന് കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആറാമത്തെ ഭീകരനെ കൊന്നത്. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഷോപ്പിയാനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. കഴിഞ്ഞ ബുധനാഴ്ചയ്ക്കുള്ളില്‍ കശ്മീരില്‍ മൂന്ന് ഏറ്റുമുട്ടലുകളിലായി 14 ഭീകരരാണ് കോല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: