ശബരിമല: വിശ്വാസികള്‍ക്കൊപ്പമെന്ന് ജേക്കബ് തോമസ്

Sunday 25 November 2018 10:40 am IST

പമ്പ : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് തെനെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമല ദര്‍ശനം നടത്തിയശേഷമാണ് ജേക്കബ് തോമസ് ഇത്തരത്തില്‍   പ്രതികരിച്ചത്. 

നടപ്പിലാക്കാത്ത സുപ്രീംകോടതി വിധികളും ഉണ്ട്. അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. അവര്‍ക്കെതിരാണ് താന്‍. യുവതികള്‍ കാത്തിരിക്കണം. റെഡി ടു വെയിറ്റ് ക്യാംപെയിനിനെ സ്വാഗതം ചെയ്യുന്നതായും ജേക്കബ് തോമസ് പമ്പയില്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.