തിരുവനന്തപുരം : ഓട്ടോ ടാക്സി നിരക്കുകള്‍ അടുത്തമാസം വര്‍ധിപ്പിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അടുത്തുതന്നെ പരിഗണിക്കും.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25 രൂപയാക്കിയും ടാക്സി ചാര്‍ജ് 150ല്‍ നിന്ന് 175ഉം ആക്കി ഉയര്‍ത്താനാണ് തീരുമാനം.
ഓട്ടോ ടാക്സി നിരക്കുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓട്ടോറിക്ഷയക്ക് മിനിമം നിരക്ക് 20ല്‍ നിന്ന് 30 ആക്കണമെന്നും, ടാക്സിയുടേത് 150ല്‍ നിന്ന് 200 ആക്കണമെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: