കൊട്ടാരക്കര : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോടേക്ക് മാറ്റി. ഞായറാഴ്ച കോഴിക്കോട് സബ് ജെയിലില്‍ താമസിപ്പിച്ചതിനുശേഷം നാളെ കണ്ണൂരിലെ കോടതിയിുല് ഹാജരാക്കുമെന്നാണ് സൂചന.
സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം തന്നെ പൂജപ്പുര സെന്‍ട്രല്‍ ജെയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷ സംബന്ധിച്ച് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.
പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതിയാക്കുന്നതാണ് പോലീസിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. കണ്ണൂരിലേക്ക് പോകാന്‍ ഭയമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: