ട്രിപ്പോളി : ലിബിയയിലെ ടസെര്ബുവില് ഒളിച്ചിരുന്ന 12 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം.
പ്രദേശത്ത് ഐഎസ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ലിബിയന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ പോലീസ് സ്റ്റേഷനും സൈനിക വാഹനങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: