ബെംഗളൂരു : മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ബെംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പള്ളിയിലേക്ക് നിസ്കാരത്തിനായി പോകാനൊരുങ്ങുവേ ഷെരീഫ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു വരികയായിരുന്നു.
മൗലാന അംബുള് കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷ ഈ മാസം 28ന് പുറത്തിറക്കാനിക്കേയാണ് ഷെരീഫിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: