കൊച്ചി : തിരുവനന്തപുരം ഡിവിഷനില്‍ സിഗ്നല്‍ തകരാറുമൂലം ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിനുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്നല്‍ തകരാറുള്ളത് ശ്രദ്ധയില്‍ പെടുന്നത്.
ഇതിനെ തുടര്‍ന്ന് നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് മുന്നുമണിക്കൂര്‍ വൈകിയും. തിരുവനന്തപുരം- ഷോര്‍ണൂര്‍, വേണാട് രണ്ട് മണിക്കൂറും, തിരുവനന്തപുരം- ഖോരഖ്പൂര്‍ രപ്തിസാഗര്‍ എകസ്പ്രസ് നാലുമണിക്കൂറും വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരത്തു നിന്നും എത്തേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നതുമൂലം കോഴിക്കോടു നിന്നും ഉച്ചയ്ത്ത് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി വൈകാനും കാരണമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: