മോദിയെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം

Sunday 25 November 2018 4:56 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അപമാനിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവുമായ വിലാസ്‌റാവു മുട്ടേംവര്‍. മറ്റൊരു കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ രൂപയുടെ മൂല്യം ഇടിയുന്നതും മോദിയുടെ അമ്മയുടെ പ്രായവും തമ്മില്‍ താരതമ്യപ്പെടുത്തി പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് വിലാസ് റാവുവും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. 

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ നടത്തിയ പ്രസംഗത്തില്‍ മോദിയുടെ അച്ഛന്റെ പേര് ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞാണ് അധിക്ഷേപിച്ചത്. സിവാന നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിക്കുവേണ്ടിയുള്ള പ്രചാരണത്തിനിടെയായിരുന്നു വിലാസ് റാവുവിന്റെ ഈ പ്രസ്താവന. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അച്ഛനേയും അവരുടെ വംശപാരമ്പര്യത്തെ കുറിച്ചും ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ പിതാവിനേയോ ബന്ധുക്കളെ കുറിച്ചോ ആര്‍ക്കും അറിയില്ലെന്നും വിലാസ് റാവു പറഞ്ഞു. വിലാസ് റാവുവിന്റെ പ്രസംഗത്തെ അപലപിക്കുന്നതായും ഏറ്റവും നാണംകെട്ട വാക്കുകളാണ് ഇതെന്നും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.