പ്രളയം: സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചെന്നിത്തല

Sunday 25 November 2018 5:23 pm IST

തിരുവനന്തപുരം : പ്രളയാനന്തരം നടത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതുപോലും സാധിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

പ്രളയം മൂലം സംസ്ഥാനത്ത് എത്ര കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വസ്തുനിഷ്ഠമായി കണക്കാക്കാന്‍ നൂറുദിവസം കൊണ്ടുപോലും സര്‍ക്കാരിന് സാധിച്ചിട്ടില്ല. 

കൂടാതെ ചെറുകിട കച്ചവടക്കാര്‍ക്ക് പത്തുലക്ഷവും, വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒരു ലക്ഷംവീതവും നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇതൊന്നും വാക്കാല്‍ പറഞ്ഞതല്ലാതെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.