ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൂന്നു ഐഎസ് ഭീകരരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗ്രനേഡും ആയുധങ്ങളും ഇവരില്‍നിന്നും പിടിച്ചെടുത്തു.
ഐഎസ് ജമ്മുകശ്മീര്‍ വിഭാഗത്തിലെ ഭീകരരായ താഹീര്‍ അലി ഖാന്, ഹാരിസ് മുഷ്താഖ് ഖാന്, ആസിഫ് സുഹൈല്‍ നദാഫ് എന്നിവരാണ് പിടിയിലായത്. മൂന്നു പേരും കശ്മീര്‍ സ്വദേശികളാണ്. മൂന്നു കൈബോംബുകളും രണ്ടു പിസ്റ്റളുകളും ഇവരുടെ പക്കലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
അമൃത്സറിലെ പ്രാര്ഥനാലയത്തിലുണ്ടായ രീതിയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് രണ്ട് ദിവസം മുമ്പ്് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: