ഭീകരാക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് തന്നെ വേണമെന്നില്ല

Sunday 25 November 2018 9:05 pm IST
ഭീകരരെ തുരത്താന്‍ രണ്ടാമതൊരു സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മാത്രമല്ല മറ്റനേകം പോംവഴികള്‍ ബാക്കിയുണ്ട്.

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം പോലെയുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് തന്നെ നടത്തണമെന്നില്ല, മറ്റ് മാര്‍ഗ്ഗങ്ങളുമുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭീകരരെ തുരത്താന്‍ രണ്ടാമതൊരു സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മാത്രമല്ല മറ്റനേകം പോംവഴികള്‍ ബാക്കിയുണ്ട്.

ഉറി ആക്രമണത്തിനു ശേഷം നമ്മള്‍ തിരിച്ചടിച്ചതും,ഇപ്പോഴും പ്രത്യാക്രമണങ്ങള്‍ നടത്തുന്നതും ശരിയായ ദിശയില്‍ തന്നെയാണ്. സൈന്യം ഏതു പ്രതിസന്ധിഘട്ടങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.