പീഡനം: മുസ്ലിം ലീഗ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Monday 26 November 2018 1:00 am IST

മലപ്പുറം: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പരാതിയില്‍ മുസ്ലിം ലീഗ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കോഡൂര്‍ ചെമ്മങ്കടവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ എന്‍.കെ. അഫ്‌സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. 

സംഭവത്തില്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ് പറഞ്ഞു. 19 പെണ്‍കുട്ടികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറാണ് അഫ്‌സല്‍ റഹ്മാന്‍. വിദ്യാര്‍ഥിനികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈനിന് പരാതി നല്‍കും. അന്വേഷണം ആരംഭിച്ചെന്നും കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും മലപ്പുറം സിഐ എ. പ്രേംജിത്ത് പറഞ്ഞു. എന്‍എസ്എസ് ക്യാമ്പിനിടെയാണ് പീഡനം നടന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.