കൊച്ചി: ചൈനയിലെ ബീജിങ്ങില്‍ നവംബര്‍ രണ്ട് മുതല്‍ പത്ത് വരെ നടന്ന രാജ്യാന്തര അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ് ഒളിംപ്യാഡില്‍ കൊച്ചി കടവന്ത്ര സ്വദേശി പ്രത്യുഷ് പൊതുവാളിന് വെള്ളി മെഡല്‍. ബെംഗളൂരു ഐഐഎസ്സി ബാച്ച്ലര് ഇന്‍ സയന്‍സ് റിസര്‍ച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പ്രത്യുഷ് ഉള്‍പ്പെട്ട അഞ്ചംഗ ഇന്ത്യന്‍ ടീമിന് മൊത്തം മൂന്ന് വെള്ളി ലഭിച്ചു. 38 രാജ്യങ്ങളിലെ ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് നേട്ടം.
കൊച്ചി കടവന്ത്ര രചനയില്‍ പ്രശാന്ത് പൊതുവാളിന്റേയും (ചീഫ് ജനറല്‍ മാനേജര്‍, മംഗളൂരു റിഫൈനറി) സുനിതയുടേയും മകനാണ്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സഹോദരിയുടെ കൊച്ചുമകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: