ബദിയടുക്ക (കാസര്‍കോട്): ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയലിലടച്ചതില് പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബിജെപിയുടെ പ്രതിഷേധം ഭയന്ന് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടാം ബ്ലോക്ക് കെട്ടിട നിര്മാണോദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയുടെ പ്രധാന കവാടത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വേദിയുടെ 200 മീറ്റര്‍ അകലെ വച്ച് പോലീസ് തടഞ്ഞത് ഉന്തും തള്ളിലും കലാശിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു വഴിയില്‍ കുടുങ്ങിയെങ്കിലും നടന്നുപോയി.
മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണഷെട്ടി, പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജന. സെക്രട്ടറി എ. വേലായുധന്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: