ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ യാഥാര്‍ഥ്യമാക്കാന്‍ അയോധ്യ ഒരുങ്ങുന്നു. 221 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമ പ്രതിമ നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.
അമ്പത് മീറ്റര്‍ പൊക്കത്തിലുള്ള നടപ്പാതയില്‍ 151 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ നിര്‍മിക്കുക. 20 മീറ്റര്‍ ഉയരത്തില്‍ കുടയുമുണ്ടാകും, അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി പറഞ്ഞു. വെങ്കലത്തിലാണ് പ്രതിമാനിര്‍മാണം.
പ്രതിമയ്ക്കു താഴെയായി പുരാണങ്ങളെക്കുറിച്ചുള്ള മ്യൂസിയവും ഒരുക്കും. ഇക്ഷ്വാകു വംശത്തില്‍ നിന്ന് തുടങ്ങി രാമജന്മഭൂമി വരെയുള്ള അയോധ്യയുടെ ചരിത്രം, ദശാവതാരം, സനാതന ധര്മചരിത്രം എന്നിവ മ്യൂസിയത്തില്‍ ദൃശ്യമാകും. പ്രതിമാ നിര്‍മാണത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: