തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ആദ്യ ലേലത്തില്‍ നറുക്കു വീണത് പാലക്കാട് കള്ളിക്കാട് നീലങ്കാവില്‍ ഹൗസിലെ അജീഷ് വര്‍ഗീസിന്. അഞ്ച് ചിട്ടികളുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ചിട്ടി വരിക്കാരന് ഓണ്‍ലൈനായി ലേലത്തില്‍ പങ്കുകൊള്ളാനാകും. പ്രവാസി ചിട്ടികളിലൂടെ വരിസംഖ്യയായി ലഭിക്കുന്ന തുക കേരളത്തിന്റെ വികസന പ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളിലേക്ക് നിക്ഷേപിക്കും.
കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ള വിവിധ വികസന പരിപാടികള്‍ക്ക് ഈ തുക വിനിയോഗിക്കും. പ്രധാനമായും തീരദേശ ഹൈവേ, വിദ്യാലയം, ആരോഗ്യചിട്ടി, റോഡുകളും പാലങ്ങളും, ഐടി പാര്‍ക്ക് എന്നീ വികസന പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുക. നവംബറില്‍ ഇതുവരെ 77.2 ലക്ഷം രൂപ കിഫ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: