മില്‍മ ക്ഷീര ദിനാഘോഷം ഇന്ന്

Monday 26 November 2018 1:30 am IST

കൊച്ചി: ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വി. കുര്യന്റെ ജന്മദിനം ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ  ഭാഗമായി മില്‍മ ക്ഷീരദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30 ന് എറണാകുളം ടൗണ്‍ ഹാളില്‍ ക്ഷീരവികസന വകുപ്പു മന്ത്രി  അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്യും. 

പുതിയ ഉത്പന്നമായ 'മില്‍മ ലിസ്സി  ' യുടെ വിപണനോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് അധ്യക്ഷനാകും. പ്രൊഫ.കെ.വി. തോമസ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച ക്ഷീരസംഘത്തിനും, കര്‍ഷനുമുള്ള അവര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍എ സമ്മാനിക്കും. 26, 27 തീയതികളില്‍ മില്‍മയുടെ എല്ലാ ഡയറികളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.