സീ കേരളം സംപ്രേഷണം ഇന്നു മുതല്‍

Monday 26 November 2018 1:31 am IST

കൊച്ചി: സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിന്റെ പുതിയ മലയാളം വിനോദ ചാനല്‍ സീ കേരളം ഇന്ന് വൈകിട്ട് ആറിന് സംപ്രേഷണം ആരംഭിക്കും. ''നെയ്‌തെടുക്കും വിസ്മയ ജീവിതങ്ങള്‍'' അല്ലെങ്കില്‍ ''ജീവിതത്തില്‍ അത്ഭുതങ്ങള്‍ നെയ്‌തെടുക്കാം'' എന്ന ബ്രാന്‍ഡ് വാഗ്ദാനം പോലെ സാധാരണക്കാര്‍ക്ക് അവരവരുടെ ജീവിത സാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് വിധി മാറ്റിയെഴുതാന്‍ പോന്ന പരിപാടികളായിരിക്കും സീ കേരളം മുന്നോട്ടുവയ്ക്കുന്നത്. 

സീ കേരളം ജനകീയമായിരിക്കുമെന്നും ആഴ്ചയില്‍ 52 മണിക്കൂര്‍ ഉള്ളടക്കത്തിലൂടെ പ്രേക്ഷകന് പരിപാടികളുടെ ഒരു നിര തന്നെയാണ് എത്തിക്കുന്നതെന്നും സീ ദക്ഷിണ ക്ലസ്റ്റര്‍ മേധാവി സിജു പ്രഭാകരന്‍ പറഞ്ഞു. ഏഴു ഫിക്ഷനുകളാണ് പരിപാടികളിലുള്ളത്. അല്ലിയാമ്പല്‍, ചെമ്പരത്തി, സ്വാതി നക്ഷത്രം ചോതി, കുട്ടികുറുമ്പന്‍, അടുത്ത ബെല്ലോടു കൂടി, നന്ദനന്ദനം, ആരാണീ സുന്ദരി എന്നിവയാണ് ഫിക്ഷനുകള്‍. ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന വഴിത്തിരിവാകുന്ന ഡാന്‍സ് കേരള ഡാന്‍സ്, സൂപ്പര്‍ ബംപര്‍, തമാശ ബസാര്‍ തുടങ്ങി നോണ്‍ ഫിക്ഷന്‍ പരിപാടികളുമുണ്ട്. 

കേരള വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ ആവേശത്തിലാണെന്നും പരസ്യക്കാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ലഭിച്ച സ്വീകരണമാണ് പ്രോത്സാഹനമെന്നും ബിസിനസ് മേധാവി ദീപ്തി പിള്ള ശിവന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.