നോര്‍ത്ത് സൗണ്ട് (ആന്റിഗ): വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് നാലാം കിരീടം. ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ നാലാം കിരീടം സ്വന്തമാക്കിത്.
ഇംഗ്ലണ്ടിനെ 19.5 ഓവറില്‍ 105 റണ്‍സിന് പുറത്താക്കിയ ഓസ്ട്രേലിയ ഇരുപത്തിയൊമ്പത് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 106 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: