തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന.
മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് രാജി തീരുമാനം.
ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. അപ്പോഴേക്കും പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച ബെംഗളൂരുവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: