കണ്ണൂര്‍: പോലീസിന്റെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫേസ്ബുക്കിലൂടെ സുരേന്ദ്രന് പോലീസിന്റെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രനെ കണ്ണൂരില്‍ ഹാജരാക്കിയത്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ സുരേന്ദ്രനെ കൊട്ടാരക്കരയിലേക്ക് തിരികെ കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: