കൊച്ചി: രണ്ടാമത് ലുലു ഫുട്ബോള്‍ ചാലഞ്ച് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കിസിറോണ്‍ കിസിറ്റോ, മുഹമ്മദ് റാക്കിബ്, ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന 4 എ സൈഡ് ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്നത്. ലുലു മാളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍. ജേതാക്കള്‍ക്ക് 50,000 രൂപയും അത്രതന്നെ മതിപ്പുള്ള സമ്മാനവും ലഭിക്കും. റണ്ണര്‍ അപ്പിന് 25,000 രൂപയും 25,000 രൂപയുടെ സമ്മാനവുമുണ്ട്. സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് അഡിഡാസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: