കൊച്ചി: ഒഡീഷയില കട്ടക്കില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡോ. ബി സി റോയ് ട്രോഫി ദേശീയ ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള കേരള ടീമിനെ കെ. പി. ശരത് നയിക്കും.ചത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മിസോറാം, എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് കേരളം. ഡിസംബര്‍ ഒന്നിന് കേരളം ആദ്യ മത്സരത്തില്‍ ഛണ്ഡിഗഢിനെ നേരിടും.
കേരളാ ടീം: കീപ്പര്‍മാര്‍: ആദിത്യന്(കോഴിക്കോട്), മുഹമ്മദ് ഫൈസ് പി(മലപ്പുറം), ശ്രീജിത്. പി. ആര് (കോട്ടയം) . പ്രതിരോധ നിര: അബ്ദുല്‍ വാഹിദ്(കോഴിക്കോട്), അഭിജിത് ജി(പാലക്കാട്), അതുല്‍ ഗണേഷ് എം(കാസര്‍ഗോഡ്), രാഹുല്‍ രഞ്ജിത്(പത്തനംതിട്ട), ശരത്. കെ. പി(തൃശ്ശൂര്‍,) വിവേക് . പി (കോഴിക്കോട്) മധ്യനിര: ആഷിക് എന്‍, ജിഷ്ണു പി(പത്തനംതിട്ട), ജോസ് ജീവന്. ടി. ടി(എറണാകുളം), നജീബ്(വയനാട്), ഷാഗില്‍ ടി എസ്(തൃശൂര്‍), മുന്നേറ്റ നിര: അഭിജിത്. പി. എ(തൃശൂര്‍), അനന്തു. എന്‍(കോഴിക്കോട്), ഹാറുണ്‍ ദില്‍ഷാദ്(മലപ്പുറം), ജോഷ്വ. എം. ജോഷി(ഇടുക്കി), എം മുഹമ്മദ് സഫ്നാദ്(വയനാട്) അക്മാല്‍ ഷാന്‍. പി(മലപ്പുറം)
സോളി സേവ്യര്‍ (എറണാകുളം) ആണ് കോച്ച് സി .എസ്. മാമ്മന്‍ (അസി. കോച്ച്), ഡേവിഡ.് പി .എഫ്(മാനേജര്‍), എം. എല്‍. അലോഷ്യസ്(ഫിസിയോ) എന്നിവരാണ് മറ്റു ഒഫീഷ്യലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: