ചേര്‍ത്തല: ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ശരിയായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംസ്ഥാന നേതാവെന്ന പരിഗണന നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന എ.കെ. ആന്റണി രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണം. അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന രീതിയാണ് കോണ്‍ഗ്രസിനെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: