കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും

Monday 26 November 2018 10:18 pm IST

 

തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ 30 വരെ തലശ്ശേരിയില്‍ നടക്കും. 15 സബ് ജില്ലകളില്‍ നിന്ന് 5798 കൂട്ടികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 18 വേദികളിലാണ് മത്സരം നടക്കുക. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രചനാമത്സരം ഉള്‍പ്പെടെ 95 ഇനങ്ങളിലും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 105 ഇനങ്ങളും അറബി സാഹിത്യത്തില്‍ 19 ഇനങ്ങളും സംസ്‌കൃതത്തില്‍ 19 ഇനങ്ങളിലുമാണ് മത്സരം. ബിഇഎംപി ബ്രണ്ണന്‍, സെന്റ് ജോസഫ്‌സ്, മുബാറക്, ചിറക്കര, തിരുവങ്ങാട് വലിയ മാടാവ് തുടങ്ങി 8 വിദ്യാലയങ്ങളില്‍ കലാമത്സരങ്ങളും ഗവ.ഗേള്‍സ് സ്‌കൂളില്‍ ഭക്ഷസൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ ഇനങ്ങള്‍ക്കും മുഴുവന്‍ സബ് ജില്ലകളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. 

ഉപകരണ സംഗീതം, ബാന്റ് മേളം, പൂരക്കളി, കഥകളി, ചാക്യാര്‍കൂത്ത്, ചവിട്ടു നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് ചില സബ് ജില്ലകളില്‍ നിന്നും പങ്കാളിത്തമുണ്ടാകില്ലെന്ന് സംഘാടകര്‍ പറഞ്ഞു. രാവിലെ 9.30 മുതല്‍ കലാ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഉദ്ഘാടനവും സമാപനവും ഉണ്ടാകില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഡിഇഒ ശശീന്ദ്ര വ്യാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.പി.സുമേഷ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.പി.നിര്‍മ്മല ദേവി കെ.ജയരാജന്‍, പി.സനകന്‍, കെ.ജെ.മുരളീധരന്‍, കെ.രമേശന്‍, വി.പ്രസാദന്‍, നവാസ് മേത്തര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.