കണ്ണൂര്‍: ശബരിമലയെ തകര്‍ക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടി കേരളാ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഒപ്പുശേഖരണം നടത്തി. മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒപ്പു ശേഖരണം സംസ്ഥാന വൈസ് പ്രസിഡണ്ട് ജയാസദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എന്‍.രതി അധ്യക്ഷത വഹിച്ചു. ടി.ജ്യോതി, കെ.കാര്‍ത്തിക, സ്മിത ജയമോഹന്, ഹരിപ്രിയ, സരസ്വതി നീര്‍ക്കടവ്, റീന സുധീര്‍, റീന മനോഹരന്, ജലജ നീര്‍ക്കടവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: