കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് പുതിയ സംരംഭങ്ങള്‍ക്കായി വായ്പ നല്കുന്നു. വനിതാ ശാക്തീകരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് പട്ടിക ജാതിയില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് മൈക്രോഫിനാന്‍സ് വായ്പ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ടം ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പിലാക്കും.
പദ്ധതിപ്രകാരം പട്ടിക ജാതിയില്‍പ്പെട്ട ഒന്നര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ അംഗങ്ങളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കും അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും. അര്‍ഹരായവര്‍ക്ക് ഒരു ലക്ഷം രൂപ സബ്സിഡിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: