ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറയെ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിസംബര്‍ രണ്ടിന് അദ്ദേഹം ചുമതലയേല്‍ക്കും.
തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. അറുപത്തിരണ്ടു വയസ്സുള്ള ഇദ്ദേഹത്തിന് 3 വര്‍ഷം പദവിയില്‍ തുടരാം. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തെരഞ്ഞടുപ്പ് കമ്മീഷന് അംഗമായിരുന്നു.
രാജസ്ഥാന് കേഡറില്‍നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. ധനകാര്യം, ടെക്സ്റ്റൈല്‍, ആസൂത്രണ കമീഷന് എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച സുനില്‍ അറോറ ഇന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: