സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് ദേവസ്വംബോര്‍ഡിന്റെ തിരക്കിട്ട നീക്കം. തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കാന്‍ ഒന്നേകാല്‍ കോടി രൂപനല്കാന് ദേവസ്വം കമ്മിഷണര്‍ നിര്‍ദേശം നല്കി.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബോര്‍ഡ് നേരിടുന്ന സമയത്ത് ഇത്രയും തുക ചെലവഴിക്കുന്നതിനെതിരെ ദേവസ്വം ജീവനക്കാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെ തിരിച്ചറിയാന്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടാഗിന് സമാനമായ ടാഗ് ആണ് പരിഗണനയിലുള്ളത്. നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ടാഗും നല്‍കാനാണ് ആലോചിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടാഗ് ഏര്‍പ്പെടുത്തുന്നതെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: