ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. നിസാമബാദ്, മാഹാബുബ്നഗര് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദി ഇന്ന് പങ്കെടുക്കുക. ഡിസംബര്‍ 3ന് ഹൈദരാബാദില്‍ ലാല്‍ ബഹാദുര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയിലും മോദി പ്രസംഗിക്കും.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കാനിരിക്കേ കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഞായറാഴ്ച പ്രചാരണത്തിന് എത്തിയിരുന്നു. കൂടാതെ ബുധനാഴ്ചയും അടുത്തമാസം രണ്ടിനും അമിത്ഷാ പ്രചാരണത്തിനായി എത്തും.
സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും, സോണിയ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.
ടിഡിപി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: