മുംബൈ: മുംബൈ വഡാലയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ ഭക്തി പാര്‍ക്കിനു സമീപത്തായാണ് അപകടം ഉണ്ടായത്.
മെഥനോയില് നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയപ്പോഴേക്കും ടാങ്കര്‍ പൂര്‍ണ്ണമായും കത്തി ഡ്രൈവര്‍ മരിച്ചിരുന്നു. പ്രദേശത്ത് കനത്ത സുക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് ഓഫീസര്‍ എ.എച്ച്. സാവന്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: