ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി -ട്വന്റി ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. വനിതാ ട്വന്റി -ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ്് തീരുമാനം. മിതാലിയെ മാറ്റിനിറുത്തിയതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
മിതാലിയെ ഒഴിവാക്കി കളിക്കളത്തിലിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടു. തുടര്‍ന്നാണ് വിമര്‍ശനം കടുത്തതത്. ട്വന്റി -ട്വന്റി യില്‍ പുരുഷതാരങ്ങളെക്കാളും റണ്‍സ് നേടിയ താരമായിരുന്നു മിതാലി രാജ്. ഇത്തരത്തിലുള്ള താരത്തെ എന്തടിസ്ഥാനത്തിലാണ് പുറത്തിരുത്തിയതെന്നാണ് വിമര്‍ശകരുടെ ചോദ്യം.
അതേസമയം, നിര്‍ണ്ണായക മത്സരത്തില്‍ കളിപ്പിക്കാതിരുന്ന സാഹചര്യത്തില്‍ വിരമിക്കുന്നതാണ് ഉചിതമെന്നാണ് മിതാലിയുടെ തീരുമാനമെന്ന് താരത്തിന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: