ന്യൂദല്‍ഹി: കെ.എം.ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.എം.ഷാജി നല്കിയ അപ്പീലില്‍ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. അപ്പീലില്‍ തീരുമാനം വരുന്നത് വരെയാണ് സ്റ്റേ. ജനുവരിയിലാണ് അപ്പീല്‍ പരിഗണിക്കുന്നത്.
അതുവരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. അതേ സമയം വോട്ട് ചെയ്യാനും എംഎല്‍എ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കഴിയില്ല. എ.കെ.സിക്രി, അശോക് ഭൂഷണ്, എം.ആര്.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: